സ്പെയിനു ഒളിംപിക്സിൽ സമനില തുടക്കം, പ്രമുഖ താരങ്ങൾക്ക് പരിക്ക്

20210722 155936

ഒളിംപിക്സിൽ ഇന്ന് ആരംഭിച്ച പുരുഷ ഫുട്‌ബോളിൽ സ്‌പെയിൻ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ ഈജിപ്തിനോട് സമനിലയിൽ പിരിഞ്ഞു. മികച്ച ടീമുമായി അണിനിരന്നിട്ടും ഈജിപ്തിനെ മറികടക്കാൻ സ്പെയിനായില്ല. ഗോൾ രഹിത സമനിലയിലാണ് കളി അവസാനിച്ചത്. സ്‌പെയിനിന്റെ രണ്ടു പ്രധാന താരങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തു. ബാഴ്‌സലോണ സെന്റർ ബാക് ഓസ്കർ മിൻഗുവേസയും റയൽ മാഡ്രിഡ് താരം സെബയോസുമാണ് പരിക്കേറ്റു കാലം വിട്ടത്. യൂറോ കപ്പിൽ സ്പെയിനായി തിളങ്ങിയ പെദ്രിയും ഗർസിയയും സ്‌പെയിനായി ഇന്ന് കളത്തിൽ ഇറങ്ങി. ഇനി ജൂലൈ 25ന് ഓസ്‌ട്രേലിയക്ക് എതിരെയാണ് സ്പെയിന്റെ അടുത്ത മത്സരം. ആർജന്റീനയും സ്പെയിനൊപ്പം ഗ്രൂപ്പ് സിയിൽ ഉണ്ട്.

Previous articleമെസ്സി റൊണാൾഡോയ്ക്കും ഒരുപാട് മേലെ എന്ന് ഗ്രീൻവുഡ്
Next articleഒളിംപിക്‌സ് ഫുട്‌ബോൾ; ഫ്രാൻസിനെ തകർത്തെറിഞ്ഞ് മെക്സിക്കോ