“റൊണാൾഡോക്ക് ഒപ്പം കളിക്കുന്നത് പ്രശ്നമില്ല, അത് ഭാഗ്യമാണ്” – ബ്രൂണോ ഫെർണാണ്ടസ്

Picsart 22 11 24 03 06 07 682

മാഞ്ചസ്റ്റർ യുണൈറ്റഡുമായി ഉടക്കിയ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഒപ്പം കളിക്കുന്നതിൽ തനിക്ക് ഒരു പ്രശ്നവും ഇല്ല എന്ന് ബ്രൂണോ ഫെർണാണ്ടസ്. പോർച്ചുഗലിന്റെ ആദ്യ മത്സരത്തിന് മുന്നോടിയായി സംസാരിക്കുക ആയിരുന്നു ബ്രൂണോ‌.

എനിക്ക് റൊണാൾഡോക്ക് ഒപ്പം കളിക്കുന്നതിൽ അസ്വസ്ഥത ഒന്നും തോന്നുന്നില്ല എന്ന് ബ്രൂണോ പറഞ്ഞു. ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കൊപ്പം ദേശീയ ടീമിൽ കളിക്കാനാകുന്നത് ഒരു ഭാഗ്യമാണ് എന്ന് ബ്രൂണോ പറഞ്ഞു. ക്ലബ്ബിൽ ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം കളിക്കുക എന്നത് ഒരു സ്വപ്നമായിരുന്നു, അതും നടന്നു. പക്ഷേ ഒന്നും ശാശ്വതമല്ല,” ബ്രൂണോ പറഞ്ഞു.

ഇപ്പോൾ ക്രിസ്റ്റ്യാനോ തന്റെ ജീവിതത്തിനായി ഒരു തീരുമാനമെടുത്തിരിക്കുന്നു, കളിക്കാരെന്ന നിലയിൽ അദ്ദേഹത്തിന്റെ തീരുമാനത്തെ ഞങ്ങൾ മാനിക്കണം. ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ചിടത്തോളം ലോകകപ്പ് എത്ര പ്രധാനം ഞങ്ങൾക്കറിയാം, അദ്ദേഹത്തിന്റെ ശ്രദ്ധ എപ്പോഴും കിരീടത്തിലേക്ക് ആകും എന്ന് എനിക്ക് ഉറപ്പുണ്ട്. എന്നും പോർച്ചുഗൽ മിഡ്ഫീൽഡർ പറഞ്ഞു.

ക്ലബ് വിടാൻ ഉള്ളത് റൊണാൾഡോയുടെ തീരുമാനമാണ്. ഞങ്ങളുടെ ശ്രദ്ധ 100% ദേശീയ ടീമിലാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.