തിയാഗോ സിൽവ തന്നെ ബ്രസീലിനെ നയിക്കും

Newsroom

Picsart 22 11 23 20 03 07 080
Download the Fanport app now!
Appstore Badge
Google Play Badge 1

ബ്രസീൽ അവസാനം അവരുടെ ലോകകപ്പിലെ ക്യാപ്റ്റനെ പ്രഖ്യാപിച്ചു. സെന്റർ ബാക്ക് തിയാഗോ സിൽവ തന്നെയാകും ടീമിനെ ലോകകപ്പിൽ ഉടനീളം നയിക്കുക എന്ന് ബ്രസീൽ ടീം സ്ഥിരീകരിച്ചു. അവസാന രണ്ട് ലോകകപ്പിലും ബ്രസീലിന്റെ ക്യാപ്റ്റൻ ആം ബാൻഡ് തിയാഗോ സിൽവ അണിഞ്ഞിരുന്നു. 38കാരനായ സിൽവ ബ്രസീലിനായി 100ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

സിൽവ

നാളെ സെർബിയക്ക് എതിരെ ആണ് സിൽവയും ബ്രസീലും ഖത്തർ ലോകകപ്പിൽ ആദ്യമായി ഇറങ്ങുന്നത്.ഗ്രൂപ്പ് ഘട്ടത്തിൽ ക്യാമറൂണും സ്വിറ്റ്സർലാന്റും കൂടെ ബ്രസീലിന് മുന്നിൽ ഉണ്ട്‌‌. അത്ര എളുപ്പമല്ലാത്ത ഗ്രൂപ്പ് ആണ് ബ്രസീലിന്റേത്.