600 ലീഗ് മത്സരങ്ങൾ പൂർത്തിയാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ

- Advertisement -

ഇന്നലെ യുവന്റസ് സ്പെസിയ മത്സരത്തിൽ ഇറങ്ങിയതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയറിൽ 600 ലീഗ് മത്സരങ്ങൾ പൂർത്തിയാക്കി. അഞ്ചു ക്ലബുകളിൽ ആയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ നേട്ടത്തിൽ എത്തിയത്. പോർച്ചുഗീസ് ക്ലബായ സ്പോർടിംഗ് ലിസ്ബണിന്റെ റിസേർവ്സ് ടീമായ സ്പോർടിംഗ് ബിക്ക് വേണ്ടി പോർച്ചുഗീസ് മൂന്നാം ഡിവിഷനിൽ ഇറങ്ങിക്കൊണ്ട് ആയിരുന്നു റൊണാൾഡോ ലീഗ് കരിയർ ആരംഭിച്ചത്.

പിന്നീട് സ്പോർടിംഗ് സീനിയർ ടീമിനു വേണ്ടി 25 ലീഗ് മത്സരങ്ങൾ കളിച്ചു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം 196 മത്സരങ്ങൾ, റയലിനൊപ്പം ലാലിഗയിൽ 292 മത്സരങ്ങൾ, ഇപ്പോൾ യുവന്റസിനൊപ്പം സീരി എയിൽ 85 മത്സരങ്ങളും റൊണാൾഡോ കളിച്ചു. 600 ലീഗ് മത്സരങ്ങളിൽ നിന്നായി 470 ഗോളുകളും ക്രിസ്റ്റ്യാനോ റൊണാൾഡോ നേടി.

റൊണാൾഡോയുടെ ലീഗ് മത്സരങ്ങളും ഗോളുകളും;

2 – Sporting B (3rd tier POR)
25 – Sporting – 3
196 – Man Utd – 84
292 – Real Madrid – 311
85 – Juventus – 72

Advertisement