ബ്രസീലിയൻ ഇതിഹാസം പെലെ വാക്സിൻ സ്വീകരിച്ചു

Img 20210303 104722

ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം കോവിഡ് വാക്സിൻ സ്വീകരിച്ചു. പെലെ തന്നെയാണ് ഇൻസ്റ്റഗ്രാം വഴി താൻ വാക്സിൻ കുത്തിവെപ്പ് എടുത്തു എന്ന് അറിയിച്ചത്. 80കാരനായ പെലെ പല ആരോഗ്യ പ്രശ്നങ്ങലാലും ബുദ്ധിമുട്ടുന്നത് കൊണ്ട് കൊറോണ വൈറസ് വ്യാപിച്ചത് മുതൽ ഐസൊലേഷനിൽ കഴിയുകയാണ്. കോവിഡ് വാക്സിൻ സ്വീകരിച്ചത് മറക്കാൻ പറ്റാത്ത അനുഭവമാണെന്നും പെലെ കോവിഡ് വാക്സിൻ സ്വീകരിച്ച സന്തോഷം പങ്കുവെച്ചു. ലോകത്ത് കോവിഡ് ഏറ്റവും മോശമായ രീതിയിൽ ബാധിച്ച രാജ്യങ്ങളിൽ ഒന്നാണ് ബ്രസീൽ. അവിടത്തെ വാക്സിനേഷൻ പതുക്കെയാണ് നടക്കുന്നത് എന്നും പരാതി ഉയരുന്നുണ്ട്.