റൊണാൾഡീനോ ആണ് തന്റെ ഇഷ്ട താരം എന്ന് ബ്രൂണൊ ഫെർണാണ്ടസ്

ബ്രസീലിയൻ ഇതിഹാസം റൊണാൾഡീനോ ആണ് തനിക്ക് കേറെ ഇഷ്ടപ്പെട്ട താരം എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബ്രൂണൊ ഫെർണാണ്ടസ്. താൻ ചെറുപ്പം മുതൽ മാതൃകയാക്കാൻ ശ്രമിച്ച താരമാണ് റൊണാൾഡീനോ എന്നും ബ്രൂണൊ ഫെർണാണ്ടസ് പറയുന്നു. ആർക്കും ഇല്ലാത്ത ഒരു മാന്ത്രിക സ്പർശം റൊണാൾഡീനോയുടെ ഫുട്ബോളിന് ഉണ്ട് എന്ന് ബ്രൂണൊ ഫെർണാണ്ടസ് പറയുന്നു.

എന്തും ചിരിയോടെ നേരിടുന്ന താരമാണ് റൊണാൾഡീനോ. തന്നെ ടാക്കിൾ ചെയ്താൽ പോലും റൊണാൾഡോ ചിരിയോടെ മാത്രമെ കളിയെ സമീപിക്കുകയുള്ളൂ. വിജയിച്ചാലും തോറ്റാലും ഒക്കെ ചിരിച്ച് കൊണ്ട് ആ നിമിഷങ്ങളെ നേരിടുക എന്നത് ചെറിയ കാര്യമല്ല എന്നും ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു.