ജർമ്മൻ ജേഴ്സിയിൽ റെക്കോർഡ് ഇടാൻ നൂയർ

- Advertisement -

ജർമ്മൻ ഒന്നാം നമ്പർ ഗോൾ കീപ്പർ മാനുവൽ നൂയർ ഇന്ന് ഒരു നാഴികക്കല്ല് പിന്നിടും. ഇന്ന് സ്പെയിന് എതിരായ മത്സരത്തിൽ നൂയർ ഇറങ്ങുന്നതോടെ ജർമ്മൻ ജേഴ്സിയിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ഗോൾ കീപ്പറായി നൂയർ മാറും. 95 മത്സരങ്ങളുമായി ജർമ്മൻ ഇതിഹാസ ഗോൾ കീപ്പർ സെപ് മയെറിനൊപ്പം ആണ് നൂയർ ഇപ്പോൾ ഉള്ളത്. ഇന്ന് ആ റെക്കോർഡ് മറികടക്കാൻ നൂയറിനാകും.

95 മത്സരങ്ങൾ കളിച്ച നൂയർ ഇതുവരെ 41 ക്ലീൻ ഷീറ്റുകൾ ജർമ്മൻ ജേഴ്സിയിൽ നേടിയിട്ടുണ്ട്. മയെർ വിരമിച്ച 41 വർഷങ്ങൾക്ക് ശേഷമാണ് നൂയർ ഈ റെക്കോർഡ് മറികടക്കുന്നത്. നൂയർ തന്നെ മറികടക്കുന്നതിൽ സന്തോഷം ഉണ്ട് എന്ന് ഇതിഹാസം മെയർ പറഞ്ഞു.

Advertisement