സര്‍ക്കാര്‍ തീരുമാനം അംഗീകരിച്ച് ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ്

Sports Correspondent

സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച താത്കാലിക ബോര്‍ഡിനെ നിയമിക്കുവാന്‍ തീരുമാനിച്ച് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഇതോടെ ബോര്‍ഡില്‍ നിന്ന പ്രതിസന്ധിയ്ക്ക് അയവ് വരുകയാണ്. നേരത്തെ സര്‍ക്കാര്‍ ഇടപെടല്‍ കാരണം ഐസിസി നടപടി ബോര്‍ഡിനെതിരെ വരുമെന്ന് കരുതപ്പെട്ടിരുന്നു.

ക്രിക്കറ്റ് സൗത്താഫ്രിക്ക സര്‍ക്കാര്‍ നിയമിച്ച താത്കാലിക ബോര്‍ഡിനെ അംഗീകരിക്കുന്നില്ലെങ്കില്‍ ബോര്‍ഡിന്റെ അംഗീകാരം റദ്ദാക്കുമെന്ന് കായിക മന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ഈ സ്ഥിതിഗതികള്‍ക്കെല്ലാം അയവ് വന്നിട്ടുണ്ട്.

ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് എത്തുവാനിരിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി ഉടലെടുത്തിരുന്നത്. ഇതോടെ പരമ്പര മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.