പാസ്പോർട്ട് വേണ്ടാത്ത പരാഗ്വേയിൽ വ്യാജ പസ്പോർട്ടുമായി റൊണാൾഡീനോ അറസ്റ്റിൽ

- Advertisement -

ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റൊണാൾഡീനോ പരാഗ്വേയിൽ പോലീസ് കസ്റ്റഡിയിൽ. വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്തതിനാണ് റൊണാൾഡീനോയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ബ്രസീലിൽ ഒരു ബാങ്കിടപാടിൽ വൻ കുടിശ്ശിക ബാക്കിയുള്ളതിനാൽ 2018 നവംബർ മുതൽ റൊണാൾഡീനോയുടെ പാസ്പോർട്ട് ബ്രസീൽ ഗവൺമെന്റ് പിടിച്ചു വെച്ചിരിക്കുകയാണ്. അതിനാൽ ബ്രസീൽ വിടാൻ റൊണാൾഡീനോയ്ക്ക് കഴിഞ്ഞിരുന്നില്ല.

അവസാന കുറേ കാലമായി വ്യാജ പാസ്പോർട്ടിലാണ് റൊണാൾഡീനോ സഞ്ചരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇന്നലെ പിടിയിലായ പാസ്പോർട്ടിൽ റൊണാൾഡീനോ പരാഗ്വേ സ്വദേശിയാണ് എന്ന് കാണിച്ചതാണ് പ്രശ്നമായത്. ഇന്നലെ തന്റെ ആത്മകഥയുടെ പ്രചരണത്തിനായായിരുന്നു റൊണാൾഡീനോ എത്തിയത്. അദ്ദേഹത്തിന്റെ ചടങ്ങുകൾ എല്ലാം കഴിഞ്ഞ ശേഷം ഹോട്ടലിൽ വെച്ചാണ് റൊണാൾഡീനോയെ കസ്റ്റഡിയിൽ എടുത്തത്.

യഥാർത്ഥത്തിൽ ബ്രസീൽ സ്വദേശികൾക്ക് പരാഗ്വേയിലേക്ക് വരാൻ പാസ്പോർട്ടിന്റെ ആവശ്യമില്ല. എന്നിട്ടും പാസ്പോർട്ട് കാണിച്ച അബദ്ധമാണ് റൊണാൾഡീനോയ്ക്ക് വിനയായത്. കൂടുതൽ ചോദ്യം ചെയ്യലിനു ശേഷം മാത്രമെ റൊണാൾഡീനോയുടെ കാര്യത്തിൽ എന്ത് നടപടിയുണ്ടാകും എന്ന് വ്യക്തമാവുകയുള്ളൂ. ബ്രസീൽ ഗവൺമെന്റ് റൊണാൾഡീനോയുടെ രക്ഷയ്ക്ക് എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Advertisement