ലോകകപ്പ് ഈ രീതിയിൽ അവസാനിക്കാൻ ആഗ്രഹിച്ചിരുന്നില്ലെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ

- Advertisement -

വനിതാ ടി20 ലോകകപ്പ് ഈ രീതിയിൽ അവസാനിക്കാൻ ആഗ്രഹിച്ചിരുന്നില്ലെന്ന് ഇംഗ്ലണ്ട് വനിതാ ടീം ക്യാപ്റ്റൻ ഹീതർ നൈറ്റ്. ഇന്ത്യക്കെതിരായ ടി20 ലോകകപ്പ് സെമി ഫൈനൽ പോരാട്ടം ഒരു പന്ത് പോലും അറിയാതെ ഉപേക്ഷിക്കപെടുകയും ഗ്രൂപ്പ് ഘട്ടത്തിലെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ ഇന്ത്യൻ ഫൈനൽ ഉറപ്പിക്കുകയും ചെയ്തിരുന്നു.

ലോകകപ്പ് ഈ താരത്തിൽ അവസാനിക്കുന്നത് നിരാശ നൽകുന്നതാണെന്നും ഇത്തരത്തിൽ ലോകകപ്പ് അവസാനിക്കാൻ ആഗ്രഹിച്ചിരുന്നില്ലെന്നും ഹീതർ പറഞ്ഞു. ലോകകപ്പ് സെമി ഫൈനലിന് ഒരു റിസർവ് ദിവസം ആവശ്യമുണ്ടായിരുന്നെന്നും ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ മത്സരം തോറ്റതാണ് തിരിച്ചടിയായതെന്നും ഹീതർ പറഞ്ഞു.

ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച നാല് മത്സരങ്ങൾ ഇന്ത്യ ജയിച്ചപ്പോൾ ഇംഗ്ലണ്ട് മൂന്ന് മത്സരങ്ങൾ ജയിക്കുകയും ഒരു മത്സരം തോൽക്കുകയും ചെയ്തു. ഓസ്ട്രേലിയ – ദക്ഷിണാഫ്രിക്ക മത്സരത്തിലെ വിജയികളാണ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ.

Advertisement