മെസ്സിയെക്കാൾ മികച്ച താരമാണ് നെയ്മർ എന്ന് റോഡ്രിഗോ

റയൽ മാഡ്രിഡ് യുവതാരമായ റോഡ്രിഗോ താൻ മെസ്സിക്ക് മുകളിലാണ് നെയ്മറിനെ കാണുന്നത് എന്ന് വ്യക്തമാക്കി. മെസ്സിയാണോ നെയ്മർ ആണൊ മികച്ച താരം എന്ന ചോദ്യത്തിനായിരുന്നു റോഡ്രിഗോയുടെ മറുപടി. രണ്ട് പേരും ലോകത്തെ വലിയ താരങ്ങളാണ്. പക്ഷെ ബ്രസീലിയൻ ആണ് താൻ എന്നത് കൊണ്ട് താൻ എപ്പോഴും നെയ്മറിനെയാണ് ഏറ്റവും മികച്ച താരമായി കണക്കാക്കുന്നത് എന്നും റോഡ്രിഗോ പറഞ്ഞു.

ചെറുപ്പം മുതൽ തന്നെ നെയ്മറിന്റെ കടുത്ത ആരാധകനായിരുന്നു റോഡ്രിഗോ. ബ്രസീലിൽ നിന്ന് നെയ്മറിനു ശേഷം വന്ന ഏറ്റവും മികച്ച ടാലന്റായാണ് റോഡ്രിഗോയെ കണക്കാക്കുന്നത്. റയൽ മാഡ്രിഡിനു വേണ്ടി ചാമ്പ്യൻസ് ലീഗിൽ ഹാട്രിക്ക് നേടിക്കൊണ്ട് റോഡ്രിഗോ കഴിഞ്ഞ ആഴ്ച ചരിത്രം കുറിച്ചിരുന്നു.

Previous articleസലായ്ക്ക് പരിക്ക്, ഈജിപ്തിജായി കളിക്കില്ല
Next articleജ്യോക്കോവിച്ചിനെയും തകർത്തു തീം എ. ടി. പി ഫൈനൽസിൽ സെമിയിൽ