സലായ്ക്ക് പരിക്ക്, ഈജിപ്തിജായി കളിക്കില്ല

ലിവർപൂൾ താരം മൊഹമ്മദ് സലാ പരിക്ക് കാരണം ഈജിപ്തിനായി കളിക്കില്ല. ഈജിപ്തിന്റെ ആഫ്രിക്കൻ നാഷൺസ് കപ്പ് യോഗ്യതാ റൗണ്ടിൽ സലാ ഇറങ്ങില്ല എന്ന് ടീം അറിയിച്ചു. കാലിനേറ്റ പരിക്കാണ് സലായെ പുറത്തിരുത്തുന്നത്. ലെസ്റ്റർ സിറ്റിക്ക് എതിരായ മത്സരത്തിലായിരുന്നു സലായ്ക്ക് പരിക്കേറ്റത്. അന്ന് മുതൽ പരിക്ക് വെച്ചാണ് സലാ കളിക്കുന്നത്.

കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെ നേടിയ ഗോൾ ഉൾപ്പെടെ ആറു ഗോളുകൾ പ്രീമിയർ ലീഗിൽ ഇതുവരെ നേടിയെങ്കിലും പരിക്ക് സലായെ 90 മിനുട്ട് കളിക്കാ അവസാന ആഴ്ചകളിൽ അനുവദിച്ചിരുന്നില്ല. പരിക്ക് കാരണം മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ മത്സരം നഷ്ടപ്പെടുകയും ചെയ്തിരുന്നു. കെനിയയെയും കൊമൊറസിനെയും ആണ് ആദ്യ രണ്ട് യോഗ്യതാ മത്സരങ്ങളിൽ ഈജിപ്ത് നേരിടേണ്ടത്.

Previous articleബംഗ്ലാദേശ് പരമ്പരക്ക് മുൻപ് പരിശീലനം ആരംഭിച്ച് വിരാട് കോഹ്‌ലി
Next articleമെസ്സിയെക്കാൾ മികച്ച താരമാണ് നെയ്മർ എന്ന് റോഡ്രിഗോ