ഗോളിന്റെ അത്ഭുതബാലനായി ബ്രസീലിന്റെ റോഡ്രിഗോ

- Advertisement -

ഗോൾ ഡോട്ട് കോമിന്റെ അടുത്ത തലമുറയിലെ വണ്ടർകിഡിനുള്ള ഈ വർഷത്തെ പുരസ്കാരം ബ്രസീലിയൻ യുവതാരം റോഡ്രിഗോ സ്വന്തമാക്കി. റയൽ മാഡ്രിഡിന്റെ യുവതാരം ബാഴ്സയുടെ അൻസു ഫാതിയെയും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗ്രീൻവുഡിനെയും മറികടന്നാണ് റോഡ്രിഗോ ഈ പുരസ്കാരത്തിന് അർഹനായത്.

ഈ സീസണിൽ റയലിനായി അരങ്ങേറ്റം നടത്തിയ റോഡ്രിഗോ ഗോളുകളുമായി തിളങ്ങിയിരുന്നു. ബാഴ്സയുടെ യുവ സ്ട്രൈക്കർ അൻസു ഫതി രണ്ടാമതായാണ് ഫിനിഷ് ചെയ്തത്. മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഈ സീസണിൽ 10ൽ കൂടുതൽ ഗോളുകൾ അടിച്ച ഗ്രീൻവുഡ് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. കഴിഞ്ഞ സീസണിൽ ഇംഗ്ലീഷ് താരം സാഞ്ചോ ആയിരുന്നു ഈ പുരസ്കാരത്തിന് അർഹനായിരുന്നത്.

Advertisement