ബൊക്കയെ തറപറ്റിച്ച് റിവർപ്ലേറ്റ് ലാറ്റിനമേരിക്കൻ ജേതാക്കൾ

നൂറ്റാണ്ടിന്റെ ലറ്റിനമേരിക്കൻ പോരാട്ടമായി വിശേഷിപ്പിച്ച കോപ്പ ലിബ്ർടഡോറേസ് ഫൈനലിൽ, ബദ്ധവൈരാകികൾ ആയ ബൊക്കെ ജൂനിയേഴ്‌സിനെ പരാജയപ്പെടുത്തി റിവർപ്ലേറ്റ് ലാറ്റിനമേരിക്കൻ ജേതാക്കൾ. ബെർണാബ്‌യുവിൽനടന്ന രണ്ടാം പാദ ഫൈനലിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് റിവർപ്ലേറ്റ് വിജയം കണ്ടത്. ഇരുപാദങ്ങളിലുമായി 5-3 എന്ന സ്കോറിനാണ് റിവർപ്ലേറ്റ് വിജയം കണ്ടത്.

മത്സരത്തിന്റെ ഗതിക്ക് വിപരീതമായി 44ആം മിനിറ്റിൽ ബെനെഡെറ്റയിലൂടെ ബൊക്കെ ലീഡ് എടുത്തു. എന്നാൽ 68ആം മിനിറ്റിൽ തന്നെ പ്രാറ്റോയിലൂടെ റിവർ തിരിച്ചടിച്ചു. മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയതും 92ആം മിനിറ്റിൽ ബൊക്ക താരം ബാറിയോസ് ചുവപ്പ് കാർഡ് കണ്ടു പുറത്തായി.

10 പേരുമായി ചുരുങ്ങി കളിച്ച ബൊക്കക്കെതിരെ 109ആം മിനിറ്റിൽ ക്വിന്റെറോയിലൂടെ റിവർ നിർണായകമായ ലീഡ് എടുത്തു. തുടർന്ന് എക്സ്ട്രാ ടൈമിന്റെ ഇഞ്ചുറി ടൈമിൽ, 122ആം മിനിറ്റിൽ മാർട്ടിനെസ് മൂന്നാം ഗോൾ നേടി റിവർപ്ലേറ്റ് വിജയം ഉറപ്പിച്ചു.

വിജയത്തോടെ UAEയിൽ നടക്കുന്ന ക്ലബ് ലോകകപ്പിലേക്ക് റിവർപ്ലേറ്റ് യോഗ്യത നേടി.