പാക്കിസ്ഥാനെ തകര്‍ത്തെറിഞ്ഞ് നെതര്‍ലാണ്ട്സ്

പൂള്‍ ഡിയിലെ അവസാന മത്സരത്തില്‍ നെതര്‍ലാണ്ട്സിനു 5-1ന്റെ ജയം. ഏഷ്യയിലെ മുന്‍ ശക്തികളായ പാക്കിസ്ഥാനെയാണ് ഡച്ച് പട തച്ച് തകര്‍ത്തത്. ആദ്യ പകുതിയില്‍ 2-1നായിരുന്നു നെതര്‍ലാണ്ട്സ് മുന്നില്‍. രണ്ടാം പകുതിയില്‍ മൂന്ന് ഗോളുകള്‍ കൂടി നേടി ഓറഞ്ച് പട വിജയം കൊയ്തു.

മത്സരത്തിന്റെ 7ാം മിനുട്ടില്‍ തിയറി ബ്രിങ്ക്മാന്‍ നെതര്‍ലാണ്ട്സിനെ മുന്നിലെത്തിച്ചുവെങ്കിലും മിനുട്ടുകള്‍ക്കുള്ളില്‍ ഉമര്‍ ഭുട്ട പാക്കിസ്ഥാനു വേണ്ടി ഗോള്‍ മടക്കി. 27ാം മിനുട്ടില്‍ വാലെന്റിന്‍ വെര്‍ഗ നെതര്‍ലാണ്ട്സിനു ലീഡ് നേടിക്കൊടുത്തു. ബോബ ഡി വൂഗ്ഡ്, ജോറിത് ക്രൂണ്‍, മിങ്ക് വാന്‍ ഡെര്‍ വീര്‍ഡെന്‍ എന്നിവരാണ് നെതര്‍ലാണ്ട്സിന്റെ മറ്റു സ്കോറര്‍മാര്‍.

Previous articleഇഞ്ചുറി ടൈം ഗോളിൽ വോൾവ്സിന് ജയം
Next articleബൊക്കയെ തറപറ്റിച്ച് റിവർപ്ലേറ്റ് ലാറ്റിനമേരിക്കൻ ജേതാക്കൾ