ചരിത്രം എഴുതി റൗൾ നയിക്കുന്ന റയൽ മാഡ്രിഡ് യുവനിര, യുവേഫ യൂത്ത് ലീഗ് കിരീടം സ്വന്തം

- Advertisement -

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ യുവ പതിപ്പായ യൂത്ത് ലീഗിൽ റയൽ മാഡ്രിഡ് യുവ ടീമിന് കിരീടം. വർഷങ്ങളായി സീനിയർ ടീം ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടി റെക്കോർഡിടുക ആണെങ്കിലും റയൽ യുവനിര ആദ്യമായാണ് യൂറോപ്യൻ ലീഗ് നേടുന്നത്. ഇന്ന് നടന്മ ഫൈനലിൽ പോർച്ചുഗീസ് ടീമായ ബെൻഫികയെ വീഴ്ത്തിയാണ് റയൽ കിരീടം നേടിയത്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു റയലിന്റെ വിജയം.

ആദ്യ പകുതിയിൽ തന്നെ റയൽ മാഡ്രിഡ് 2 ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. 26ആം മിനുട്ടിൽ റോഡ്രിഗസും പിന്നെ ഒരു സെൽഫ് ഗോളുമാണ് റയലിനെ 2 ഗോളിന് മുന്നിൽ എത്തിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗോൺസാലോ റാമോസ് ബെൻഫികയ്ക്ക് പ്രതീക്ഷ നൽകി കൊണ്ട് ഒരു ഗോൾ നേടി. എന്നാൽ ഉടൻ തന്നെ മൂന്നാം ഗോൾ നേടി റയൽ വിജയം ഉറപ്പിച്ചു. ഗുറ്റിരസിന്റെ വകയായിരുന്നു ആ ഗോൾ. പിന്നെ 57ആം മിനുട്ടിൽ റാമോസ് വീണ്ടും ഒരു ഗോൾ നേടി കളി 2-3 എന്നാക്കി.

ഒരു പെനാൾട്ടിയിലൂടെ സമനില നേടാൻ ബെൻഫികയ്ക്ക് അവസരം കിട്ടിയിരന്നു എങ്കിലും അത് നഷ്ടമാക്കൊയതോടെ കിരീടം റയലിന് സ്വന്തമായി. റയൽ മാഡ്രിഡ് ഇതിഹാസ താരം റൗൾ ആണ് ടീമിനെ പരിശീലിപ്പിക്കുന്നത്.സെമി ഫൈനലിൽ ഓസ്ട്രിയൻ ടീമായ സാൽസ്ബർഗിനെ തോൽപ്പിച്ചായിരുന്നു റയൽ മാഡ്രിഡ് യുവനിര ഫൈനലിൽ എത്തിയത്. റയൽ മാഡ്രിഡിന്റെ ആദ്യത്തെ യൂത്ത് ലീഗിന്റെ ഫൈനലുമായിരുന്നു ഇത്.

Advertisement