“റയൽ മാഡ്രിഡ് വിട്ട് ബയേണിലേക്ക് പോയത് ഗ്വാർഡിയോളയുടെ കോച്ചിങ് രഹസ്യങ്ങൾ അറിയാൻ”

- Advertisement -

റയൽ മാഡ്രിഡ് വിട്ട് കരിയറിന്റെ അവസാനം ബയേൺ മ്യൂണിക്കിലേക്ക് പോയത് എന്തിനാണെന്ന് വ്യക്തമാക്കി സ്പാനിഷ് മിഡ്ഫീൽഡർ സാബി അലോൺസൊ. പരിശീലകനായ പെപ് ഗ്വാർഡിയോളയുടെ കോച്ചിങ് രഹസ്യങ്ങൾ മനസ്സിലാക്കുക ആയിരുന്നു തന്റെ ലക്ഷ്യം. താൻ ഗ്വാർഡിയോളയ്ക്ക് കീഴിൽ കളിക്കാൻ വേണ്ടി മാത്രമാണ് റയൽ വിട്ടത്. അലോൺസോ പറഞ്ഞു.

പെപിനു കീഴിൽ ഫുട്ബോൾ കളിച്ചത് വലിയ അനുഭവമായിരുന്നു എന്ന് അലോൺസോ പറഞ്ഞു. സീസൺ എത്ര നീണ്ടാലും തളരാതിരിക്കുക എന്നത് പെപ് ഗ്വാർഡിയോളയുടെ പ്രത്യേകത ആണ്. അലോൺസൊ പറഞ്ഞു. തന്റെ കളിക്കാർക്ക് വേണ്ടി എപ്പോഴും ഗ്വാർഡിയോള തയ്യാറാ നിൽക്കും. കളിക്കാർക്ക് കളത്തിൽ മുൻതൂക്കം കിട്ടനുള്ളതും അദ്ദേഹം നൽകും. അലോൺസോ പറഞ്ഞു. ഗ്വാർഡിയോളയെ പോലെ തന്നെ തനിക്ക് ഇഷ്ടപ്പെട്ട മറ്റൊരു മികച്ച കോച്ചാണ് ക്ലോപ്പ് എന്നും അലോൺസോ കൂട്ടിച്ചേർത്തു.

Advertisement