മെസ്സി ബാഴ്സയിൽ പുതിയ കരാർ ഒപ്പിട്ടേക്കും, ചർച്ചകൾ ആരംഭിച്ചു

- Advertisement -

ബാഴ്സ സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സയിൽ പുതിയ കരാറിനായി ചർച്ചകൾ ആരംഭിച്ചു. മെസ്സിയുമായി കരാർ സംസാരങ്ങൾ തുടങ്ങിയ വിവരം ബാഴ്സലോണ സ്പോർട്ടിങ് ഡയറക്ടർ എറിക് അബിദാൽ തന്നെയാണ് സ്ഥിതീകരിച്ചത്.

നിലവിൽ 2021 വരെ മെസ്സിക്ക് ബാഴ്സയുമായി കരാറുണ്ട്. പക്ഷെ ഈ സീസണിന്റെ തുടക്കത്തിൽ മെസ്സിക്ക് ഏത് സീസണിന്റെ അവസാനത്തിലും ഫ്രീ ട്രാൻസ്ഫറിൽ ക്യാമ്പ് നൂ വിടാം എന്ന് പുറത്ത് വന്നിരുന്നു. ഇതോടെ മെസ്സിയുടെ ബാഴ്സ ഭാവിയെ കുറിച്ചുള്ള ചർച്ചകളും സജീവമായി. എന്നാൽ മെസ്സിയുമായി പുതിയ കരാറിനായുള്ള ചർച്ചകൾ ബാഴ്സ ആരംഭിച്ചതോടെ ഇനി മെസ്സി ബാഴ്സ വിട്ടൊരു ക്ലബ്ബിന് കളിക്കാനുള്ള സാധ്യതയും വിരളമായി. യുവ താരം അൻസു ഫാതിയുമായും ബാഴ്സ പുതിയ കരാർ ചർച്ചകൾ ആരംഭിച്ചതായി അബിദാൽ സ്ഥിതീകരിച്ചു.

Advertisement