മുൻ റയൽ മാഡ്രിഡ് പ്രസിഡന്റ് ലൊറെൻസോ സാൻസ് കൊറോണ ബാധിച്ച് മരിച്ചു

മുൻ റയൽ മാഡ്രിഡ് പ്രസിഡന്റ് ലൊറെൻസോ സാൻസ് കൊറൊണ ബാധയെ തുടർന്ന് മരണപ്പെട്ടു. സ്പെയിനിൽ ചികിത്സയിൽ ആയിരുന്നു അദ്ദേഹം. അവസന ദിവസങ്ങളിൽ അദ്ദേഹത്തിന്റെ അവസ്ഥ ഗുരുതരമായായിരുന്നു തുടർന്നിരുനത്. 77 വയസ്സായിരുന്നു. 1985 മുതൽ 1995 വരെ റയൽ മാഡ്രിഡ് ക്ലബിന്റെ ഡയറക്ടറായിരുന്നു അദ്ദേഹം.

1995 മുതൽ 200 വരെ ക്ലബ് ചെയർമാനായും തുടർന്നു. ഈ കാലയളവിൽ രണ്ട് യൂറോപ്യൻ കിരീടങ്ങൾ റയൽ മാഡ്രിഡ് നേടിയിരുന്നു. സ്പാനിഷ് ക്ലബായ മലാഗയുടെ ഉടമയും കൂടിയായിരുന്നു സാൻസ് 2010 ൽ ആണ് അദ്ദേഹം മലാഗ വിറ്റത്.

Previous articleകൊറോണ സ്ഥിരീകരിച്ച് ഇറ്റാലിയൻ ഇതിഹാസം മാൽദിനിയും മകനും
Next articleജൂൺ വരെ പ്രീമിയർ ലീഗ് നടന്നേക്കില്ല