വീണ്ടും വിജയം, രാജസ്ഥാൻ യുണൈറ്റഡ് ഐലീഗ് യോഗ്യതക്ക് തൊട്ടരികെ

20211020 180919

ഐ ലീഗ് യോഗ്യത നേടാനുള്ള രാജസ്ഥാൻ യുണൈറ്റഡിന്റെ സ്വപനം സഫലമാകുന്നതിന് അടുത്ത് എത്തിയിരിക്കുകയണ്. ഫൈനൽ റൗണ്ട് യോഗ്യത മത്സരത്തിൽ ഒരു വിജയം കൂടെ നേടി രാജസ്ഥാൻ യുണൈറ്റഡ് സെക്കൻഡ് ഡിവിഷൻ ഐലീഗ് ചാമ്പ്യന്മാരാകുന്നതിന് അടുത്ത് എത്തിയിരിക്കുകയാണ്. ഇന്ന് മഹാരാജ് എഫ് സിയെ ആണ് രാജസ്ഥാൻ പരാജയപ്പെടുത്തിയത്‌. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു വിജയം. അവസാന രണ്ടു മിനുട്ടുകളിൽ ആണ് രണ്ടു ഗോളുകളും പിറന്നത്.

രാജ്സ്ഥാനു വേണ്ടി 88ആം മിനുട്ടിൽ സുരാഗ് ഛേത്രിയാണ് ആദ്യം ഗോൾ നേടിയത്. പിന്നാലെ ഇഞ്ച്വറി ടൈമിൽ ഹർപ്രീതിന്റെ ഗോളിൽ വിജയവും ഉറപ്പിച്ചു. രണ്ട് മത്സരങ്ങളിൽ ആറു പോയിന്റുമായി രാജസ്ഥാൻ ഇപ്പോൾ ഒന്നാമത് നിൽക്കുകയാണ്. അവസാന മത്സരത്തിൽ കെങ്ക്രെ എഫ് സിയെ ആണ് രാജസ്ഥാൻ നേരിടേണ്ടത്. അന്ന് ഒരു സമനില മതിയാകും രാജസ്ഥാൻ യുണൈറ്റഡിന് ഐ ലീഗ് ഉറപ്പിക്കാൻ. വിജയിച്ചാൽ മാത്രമെ കെങ്ക്രെയ്ക്ക് പ്രതീക്ഷ ഉള്ളൂ. ഫൈനൽ റൗണ്ടിൽ ഉള്ള മറ്റു ടീമുകളായ ഡെൽഹിക്കും മഹാരാജ് എഫ് സിക്കും ഇനി ഐ ലീഗ് പ്രതീക്ഷകൾ ഇല്ല.

Previous articleഐ ലീഗ് യോഗ്യത, ഡെൽഹി കെങ്ക്രെ മത്സരം സമനിലയിൽ
Next articleപ്രീസീസൺ മത്സരത്തിൽ ഈസ്റ്റ് ബംഗാളിന് എതിരെ ഗോകുലം കേരളക്ക് പരാജയം