ഐ ലീഗ് യോഗ്യത, ഡെൽഹി കെങ്ക്രെ മത്സരം സമനിലയിൽ

20211020 144945

ഐ ലീഗ് യോഗ്യത നേടാനുള്ള ഡെൽഹി എഫ് സിയുടെ പ്രതീക്ഷകൾ മങ്ങി.ഫൈനൽ റൗണ്ട് യോഗ്യത മത്സരങ്ങളിൽ ഒരിക്കൽ കൂടെ വിജയം ഇല്ലാതെ അവസാനിപ്പിച്ചിരിക്കുകയാണ് ഡെൽഹി. ഇന്ന് കെങ്ക്രെയോടാണ് ഡെൽഹി സമനില വഴങ്ങിയത്. നേരത്തെ ഗ്രൂപ്പ് ഘട്ടത്തുൽ ഏറ്റുമുട്ടിയപ്പോൾ ഡെൽഹി കെങ്ക്രെയെ തോല്പ്പിച്ചിരുന്നു. എന്നാൽ ഇന്ന് 1-1ന്റെ സമനിലയെ നേടാൻ ആയുള്ളൂ. ഇന്ന് കളിയുടെ 56ആം മിനുട്ടിൽ ഒരു ഹെഡറിലൂടെ കിരൺ ആണ് കെങ്ക്രെക്ക് ലീഡ് നൽകിയത്. 79ആം മിനുട്ടിൽ ബർബോസ ആണ് ഡെൽഹിക്ക് സമനില നൽകിയത്.

രണ്ട് മത്സരങ്ങളിൽ ആകെ ഒരു പോയിന്റ് മാത്രമുള്ള ഡെൽഹിക്ക് ഇനി ഐ ലീഗിൽ എത്തുക എളുപ്പമല്ല. കെങ്ക്രെ നാലു പോയിന്റുമായി ഒന്നാമത് നിൽക്കുകയാണ്. ലീഗിലെ അവസാന മത്സരത്തിൽ ഡെൽഹി ഇനി മഹാരാജ് എഫ്സിയെയും കെങ്ക്രെ രാജസ്ഥാൻ യുണൈറ്റഡൽഡിനെയും നേരിടും

Previous articleമാറ്റങ്ങൾ തുടങ്ങി, സ്റ്റീവ് ബ്രൂസിനെ ന്യൂകാസിൽ പുറത്താക്കി
Next articleവീണ്ടും വിജയം, രാജസ്ഥാൻ യുണൈറ്റഡ് ഐലീഗ് യോഗ്യതക്ക് തൊട്ടരികെ