രാഹുൽ രാജു ഇനി ഗോകുലം കേരളയുടെ ജേഴ്സിയിൽ

Img 20220828 123518

ബെംഗളൂരു എഫ് സിയുടെ താരമായിരുന്ന രാഹുൽ രാജു ഇനി ഗോകുലം കേരളയുടെ ജേഴ്സിയിൽ കളിക്കും. ബെംഗളൂരു എഫ് സിയിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ ആകും രാഹുൽ ഗോകുലത്തിലേക്ക് എത്തുന്നത്. രാഹുൽ രജുവിനെ ഒരു സീസൺ നീണ്ട ലോൺ കരാറിൽ ഗോകുലം സ്വന്തമാക്കിയതായി IFTWC റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ രാഹുലിനെ നെക്സ്റ്റ് ജെൻ കപ്പ് സ്ക്വാഡിൽ ബെംഗളൂരു എഫ് സി ഉൾപ്പെടുത്താതിരുന്നത് ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു.

20220828 123454

കഴിഞ്ഞ ഐ എസ് എൽ ഡെവലപ്മെന്റ് ലീഗിൽ ബെംഗളൂരു എഫ് സി ചാമ്പ്യന്മാർ ആയപ്പോൾ 7 ഗോളുകൾ അടിച്ച് ലീഗിലെ ടോപ് സ്കോറർ ആകാൻ രാഹുൽ രാജുവിന് ആയിരുന്നു‌. തിരുവനന്തപുരം പൂവാർ സ്വദേശിയാണ് രാഹുൽ രാജു. 18കാരൻ ആയ രാഹുൽ എസ് എഫ് ബി എ പൂവ്വാർ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്.