എക്സ്ട്രാ ടൈമിൽ മാത്രം നാലു ഗോളുകൾ, ഖത്തറിന് U-20 ലോകകപ്പ് യോഗ്യത

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്തോനേഷ്യയിൽ നടക്കുന്ന എ എഫ് സി അണ്ടർ 19 ടൂർണമെന്റിൽ ഖത്തർ സെമിയിൽ. ഇന്ന് നടന്ന ക്വാർട്ടർ പോരാട്ടത്തിൽ പത്തു ഗോളുകൾ പിറന്ന മത്സരത്തിന് ഒടുവിലായിരുന്നു ഖത്തറിന്റെ വിജയം. തായ്ലാന്റിനെ നേരിട്ട ഖത്തറിന്റെ മത്സരം നിശ്ചിത സമയത്ത് 3-3 എന്ന നിലയിലായിരുന്നു. എന്നാൽ എക്സ്ട്രാ ടൈമിൽ ഖത്തർ അതി ഗംഭീര ഫോമിലേക്ക് ഉയർന്നു. എക്സ്ട്രാ ടൈമിൽ മാത്രം നാലു ഗോളുകൾ ഖത്തർ നേടി. മത്സരം 7-3ന് ഖത്തറ്റ് വിജയിക്കുകയും ചെയ്തു.

ഖത്തറിനായി ആറ് സ്കോറേഴ്സ് ഇന്നുണ്ടായി. അതിൽ ഉമർ ഇരട്ട് ഗോളുകൾ നേടി. അലി, യസിദി, സുഹൈൽ, മൻസൂർ, അയ്മെൻ എന്നിവരാണ് മറ്റു സ്കോറേഴ്സ്. ഈ വിജയത്തോടെ പോളണ്ടിൽ നടക്കുന്ന അടുത്ത അണ്ടർ 20 ലോകകപ്പിന് ഖത്തർ യോഗ്യത നേടി. ദക്ഷിണ കൊറിയയും താജികിസ്ഥാനും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും ഖത്തർ സെമിയിൽ നേരിടുക.