റയൽ മാഡ്രിഡ് ഓടിയിരുന്നത് ക്രിസ്റ്റ്യാനോയെ ആശ്രയിച്ചായിരുന്നു എന്ന് പുയോൾ

MADRID, SPAIN - FEBRUARY 24: Karim Benzema of Real Madrid celebrates with Cristiano Ronaldo after scoring his teamÕs fourth goal from the penalty spot during the La Liga match between Real Madrid and Deportivo Alaves at Estadio Santiago Bernabeu on February 24, 2018 in Madrid, Spain. (Photo by Denis Doyle/Getty Images)
- Advertisement -

റയൽ മാഡ്രിഡ് ഇത്രയും കാലം വിജയിച്ചിരുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയെ മാത്രം ആശ്രയിച്ചായിരുന്നു എന്ന് മുൻ ബാഴ്സലോണ ക്യാപ്റ്റൻ പുയോൾ. ക്രിസ്റ്റ്യാനോയെ എത്രമാത്രം റയൽ ആശ്രയിച്ചിരുന്നു എന്നത് ഇപ്പോൾ വ്യക്തമാണ്. ഇപ്പോൾ റയലിന്റെ മത്സര ഫലങ്ങൾ അതാണ് കാണിക്കുന്നത്. പുയോൾ പറഞ്ഞു. റൊണാൾഡോയുടെ ഗോളുകളിൽ മാത്രമായിരുന്നു അവർ ഓടിക്കൊണ്ടിരുന്നത്. ഇനി അവർക്ക് വേറെ ഫുട്ബോൾ ശൈലി നോക്കേണ്ടതുണ്ട് എന്നും പുയോൾ പറഞ്ഞു.

കളിക്കുന്ന ശൈലി മാറ്റിയാലെ റയലിലെ മറ്റു താരങ്ങൾക്ക് ഗോളടിക്കാൻ കഴിയു എന്നും പുയോൾ പറഞ്ഞു‌. എൽ ക്ലാസിക്കോയിൽ ബാഴ്സലോണ ബാഴ്സയുടെ കളി കളിച്ചാൽ വിജയിക്കുമെന്നും പുയോൾ പറഞ്ഞു. മെസ്സി വലിയ നഷ്ടമാണ്. എന്നാലും ബാഴ്സയിൽ മെസ്സിയുടെ വിടവ് നികത്താനുള്ള താരങ്ങൾ ഉണ്ടെന്നും പുയോൾ പറഞ്ഞു.

Advertisement