“പോഗ്ബ പി എസ് ജിയിലേക്ക് വരണം” – വൈനാൾഡം

മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ പോൾ പോഗ്ബയെ പി എസ് ജിയിലേക്ക് ക്ഷണിച്ചിരിക്കുകയാണ് പി എസ് ജിയിലേക്ക് പുതുതായി എത്തിയ വൈനൽദം. പോഗ്ബയ്ക്ക് ഒപ്പം മധ്യനിരയിൽ കളിക്കുന്നത് വലിയ അനുഭവമായിരിക്കും എന്നും പി എസ് ജിയുടെ മധ്യതാരം പറഞ്ഞു. പോഗ്ബയ്ക്ക് എതിരെ താൻ കളിച്ചിട്ടുണ്ട്. പോഗ്ബ ഒരു അത്ഭുത പ്രതിഭയാണ്. മുൻ ലിവർപൂൾ താരം കൂടിയായ വൈനൽദം പറഞ്ഞു.

പോഗ്ബയെ കുറിച്ച ആരോട് ചോദിച്ചാലും എല്ലാവരും പോഗ്ബയെ സ്വന്തം ടീമിൽ വേണമെന്നേ പറയു. പോഗ്ബ കഴിവുകൾ നിറഞ്ഞ ത്തരമാണ്. ഇപ്പോഴും ലോകത്തെ മികച്ച മധ്യനിര തരങ്ങളിൽ ഒരാളാണ് പോഗ്ബ. വൈനൽദം പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു പോകാൻ ശ്രമിക്കുന്ന പോഗ്ബയെ സ്വന്തമാക്കാൻ മുന്നിൽ ഉള്ളത് പി എസ് ജി തന്നെയാണ്.

Previous articleലാസിയോയിലേക്ക് തിരികെ പോകാൻ ആഗ്രഹിക്കുന്നു എന്ന് പെരേര
Next articleസഞ്ജുവിനൊപ്പം നാല് താരങ്ങള്‍ക്ക് ഏകദിന അരങ്ങേറ്റം