സഞ്ജുവിനൊപ്പം നാല് താരങ്ങള്‍ക്ക് ഏകദിന അരങ്ങേറ്റം

Sanjusamson

ശ്രീലങ്കയ്ക്കെതിരെ ഏകദിന പരമ്പര വിജയിച്ച ഇന്ത്യന്‍ നിരയിൽ അഞ്ച് താരങ്ങള്‍ക്ക് ഏകദിന അരങ്ങേറ്റം. സഞ്ജു സാംസൺ, നിതീഷ് റാണ, രാഹുല്‍ ചഹാര്‍, ചേതന്‍ സക്കറിയ, കൃഷ്ണപ്പ ഗൗതം എന്നിവരാണ് ഇന്ന് ഏകദിന അരങ്ങേറ്റം നടത്തുന്ന താരങ്ങള്‍.

ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച ടീം ഒട്ടേറെ മാറ്റങ്ങളുമായാണ് മത്സരത്തിനിറങ്ങുന്നത്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. ആറ് മാറ്റങ്ങളാണ് ടീമിലുള്ളത്. അരങ്ങേറ്റക്കാര്‍ താരങ്ങള്‍ക്കൊപ്പം നവ്ദീപ് സൈനിയും ടീമിലേക്ക് എത്തുന്നു. ഇഷാന്‍ കിഷന്‍, ദീപക് ചഹാര്‍, യൂസുവേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ്, ക്രുണാൽ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ടീമിൽ നിന്ന് പുറത്ത് പോകുന്നത്. ശ്രീലങ്കന്‍ നിരയിൽ മൂന്ന് മാറ്റങ്ങളുണ്ട്. ഇഷാന്‍ ജയരത്നേ, അകില ധനന്‍ജയ, രമേശ് മെന്‍ഡിസ് എന്നിവര്‍ ടീമിലേക്ക് എത്തുന്നു.

ഇന്ത്യ : Prithvi Shaw, Shikhar Dhawan(c), Sanju Samson(w), Manish Pandey, Suryakumar Yadav, Nitish Rana, Hardik Pandya, Krishnappa Gowtham, Rahul Chahar, Navdeep Saini, Chetan Sakariya

ശ്രീലങ്ക: : Avishka Fernando, Minod Bhanuka(w), Bhanuka Rajapaksa, Dhananjaya de Silva, Charith Asalanka, Dasun Shanaka(c), Ramesh Mendis, Chamika Karunaratne, Akila Dananjaya, Dushmantha Chameera, Praveen Jayawickrama

Previous article“പോഗ്ബ പി എസ് ജിയിലേക്ക് വരണം” – വൈനാൾഡം
Next articleസോൺ സ്പർസിൽ തുടരും, നാലു വർഷത്തെ പുതിയ കരാർ