പി എസ് ജിയിൽ താൻ ദീർഘകാലം തുടരും എന്ന് പ്രഖ്യാപിച്ച് നെയ്മർ

20210414 072213
Credit: Twitter
- Advertisement -

പി എസ് ജിയിൽ താൻ തുടരുമോ എന്നത് ഒരു വിഷയം പോലുമല്ല എന്ന് പി എസ് ജിയുടെ സൂപ്പർ സ്റ്റാർ നെയ്മർ. ബയേണെതിരായ മത്സര ശേഷം സംസാരിക്കുക ആയുരുന്നു നെയ്മർ. താൻ പി എസ് ജിയിൽ അതീവ സന്തോഷവാൻ ആണ്. അതുകൊണ്ട് തന്നെ ഇവിടം വിട്ടു പോകുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല എന്ന് ബ്രസീലിയൻ താരം പറഞ്ഞു.

നെയ്മർ ക്ലബിൽ ദീർഘകാലം തുടരും എന്ന് ഇന്നലെ പി എസ് ജി ക്ലബ് ഉടമയും പറഞ്ഞിരുന്നു. നെയ്മറും പി എസ് ജിയുമായി പുതിയ കരാർ ധാരണയിൽ എത്തിയതായി ട്രാൻസ്ഫർ വിദഗ്ദ്ധനായ ഫബ്രിസിയോ റൊമാനോയും റിപ്പോർട്ട് ചെയ്യുന്നു. 2026വരെയുള്ള കരാർ ആകും നെയ്മർ ഒപ്പുവെക്കുക. ഉടൻ തന്നെ താരം കരാറിൽ ഒപ്പുവെക്കും. പിന്നാലെ പ്രഖ്യാപനവും വരും.

Advertisement