ബെംഗളൂരു എഫ് സി ഇന്ന് എ എഫ് സി കപ്പിൽ ഇറങ്ങും

Img 20210413 232756
Credit: Twitter
- Advertisement -

ഇന്ത്യൻ ക്ലബായ ബെംഗളൂരു എഫ് സി ഇന്ന് എ എഫ് സി കപ്പ് യോഗ്യത മത്സരത്തിൽ നേപ്പാളീസ് ക്ലബായ ട്രിബുവൻ ആർമിയെ നേരിടും. ഗോവയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ വിജയിച്ചാൽ മാത്രമെ പ്ലേ ഓഫിലേക്ക് മുന്നേറാൻ ബെംഗളൂരു എഫ് സിക്ക് ആവുകയുള്ളൂ. പുതിയ പരിശീലകൻ മാർക്കോ പിസൗയോളിയുടെ കീഴിലെ ബെംഗളൂരു എഫ് സിയുടെ ആദ്യ മത്സരമായിരിക്കും ഇത്.

ഒരുപാട് യുവതാരങ്ങളെ ഉൾപ്പെടുത്തിയ സ്ക്വാഡുമായാണ് ബെംഗളൂരു എഫ് സി ഗോവയിൽ ഇറങ്ങുന്നത്. അവസാന മൂന്ന് ആഴ്ചയായി ബെംഗളൂരു എഫ് സി ഗോവയിൽ പരിശീലനം നടത്തുന്നുണ്ട്. നാലു മലയാളി താരങ്ങൾ ബെംഗളൂരു എഫ് സിയിൽ ഉണ്ട് എന്നത് കേരളത്തിലെ ഫുട്ബോൾ പ്രേക്ഷകരെ ഈ മത്സരത്തിലേക്ക് ആകർഷിക്കും. ആശിഖ് കുരുണിയൻ, ലിയോൺ അഗസ്റ്റിൻ, ഇനായത്, ഷാരോൺ ശിവൻ എന്നിവരാണ് മലയാളി താരങ്ങളായി ബെംഗളൂരു സ്ക്വാഡിൽ ഉള്ളത്. രാത്രി 7.30നാണ് മത്സരം നടക്കുന്നത്. കളി തത്സമയം ബെംഗളൂരു എഫ് സിയുടെ യൂടൂബ് ചാനലിൽ കാണാം.

Advertisement