രണ്ട് തവണ പിറകിൽ പോയ ശേഷം പി എസ് ജി ജയം, സ്റ്റാറായി മെസ്സിയും നെയ്മറും

പി എസ് ജിക്ക് ഫ്രഞ്ച് ലീഗിൽ ഇന്ന് വിജയം നേടാൻ കുറച്ച് കഷ്ടപ്പെടേണ്ടി വന്നു. ഇന്ന് ഹോം ഗ്രൗണ്ടിൽ ട്രോയെസിനെ നേരിട്ട പി എസ് ജി രണ്ടു തവണ പിറകിൽ പോയ ശേഷമാണ് വിജയിച്ചു കയറിയത്. അവസാനം 4-3 എന്ന സ്കോറിനായിരുന്നു വിജയം. ഇന്ന് കളി തുടങ്ങി മൂന്നാം മിനുട്ടിൽ തന്നെ പി എസ് ജി പിറകിലായി. ബാൾഡെയുടെ ഒരു വോളിയാണ് സന്ദർശകർക്ക് ലീഡ് നൽകിയത്.

20221029 222939

ഈ ഗോളിന് 24ആം മിനുട്ടിൽ സോളർ ആണ് സമനില നൽകിയത്. നെയ്മറിന്റെ പാസ് സ്വീകരിച്ചായിരുന്നു മധ്യനിര താരത്തിന്റെ ഗോൾ. രണ്ടാം പകുതിയിൽ 52ആം മിനുട്ടിൽ വീണ്ടും ബാൾഡെ പി എസ് ജിക്ക് എതിരെ വല കുലുക്കി. സ്കോർ 2-1. ഇത്തവണ മെസ്സിയുടെ ഒരു ഇടം കാലൻ ലോങ് റേഞ്ചർ വേണ്ടി വന്നി പി എസ് ജിക്ക് സമനില നേടാൻ. 55ആം മിനുട്ടിൽ ആയിരുന്നു ഈ ഗോൾ.

പി എസ് ജി 222954

62ആം മിനുട്ടിൽ മെസ്സിയുടെ ഒരു ഡിഫൻസ് സ്പ്ലിറ്റിങ് പാസ് നെയ്മറിനെ കണ്ടെത്തി. നെയ്മർ പന്ത് ഗോൾ വലയിൽ എത്തിച്ച് പി എസ് ജിക്ക് ആദ്യമായി ലീഡ് നൽകി. സ്കോർ 3-2. ഇതിനു ശേഷം ഒരു പെനാൾട്ടിയിലൂടെ എമ്പപ്പെ കളി 4-2 എന്നാക്കി. അവസാനം ഒരു ഗോൾ കൂടെ സന്ദർശക ടീം നേടി എങ്കിലും കളി പി എസ് ജി ജയിച്ചു.

ഈ ജയത്തോടെ 35 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുകയാൺ പി എസ് ജി.