പി എസ് ജിക്ക് എതിരെ മെസ്സി, ലോകകപ്പ് നേടി ക്ലബിൽ തിരിച്ചെത്തിയ അർജന്റീന താരങ്ങളിൽ ഒരു അംഗീകാരവും കിട്ടാത്ത ഏക താരം താനാണെന്ന് മെസ്സി

Newsroom

Picsart 23 03 14 16 16 56 638
Download the Fanport app now!
Appstore Badge
Google Play Badge 1

ഇതിഹാസ അർജന്റീന ഫുട്ബോൾ താരം ലയണൽ മെസ്സി തന്റെ മുൻ ഫുട്ബോൾ ക്ലബ് പാരീസ് സെന്റ് ജെർമെയ്നിനെതിരെ വിമർശനവുമായി രംഗത്ത്. ലോകകപ്പ് നേടിയിട്ട് തിരികെ ക്ലബുകളിൽ എത്തിയ അർജന്റീനൻ താരങ്ങളിൽ ഒരു ആദരവും ലഭിക്കാതിരുന്നത് തനിക്ക് മാത്രമാണ് എന്ന് മെസ്സി പറഞ്ഞു. ഫ്രാൻസിനെ ഫൈനലിൽ തോൽപ്പിച്ചത് കൊണ്ടാകാം എന്നും മെസ്സി പറയുന്നു.

മെസ്സി 23 06 01 17 52 24 785

“ഞങ്ങൾ ഫൈനൽ ജയിച്ച രാജ്യം ഫ്രാൻസ് ആയിരുന്നു, ഇത്തവണ ഫ്രാൻസ് ലോകകപ്പ് നേടാത്തത് ഞങ്ങളുടെ തെറ്റാണ്. അർജന്റീന സ്ക്വാഡിലെ 25 പേരിൽ അവരുടെ ക്ലബിൽ നിന്ന് അംഗീകാരം ലഭിക്കാത്ത ഒരേയൊരു കളിക്കാരൻ ഞാനാണ്.” മെസ്സി ഓൾഗയോട് അഭിമുഖത്തിൽ പറഞ്ഞു.

പി എസ് ജിയിലെ തന്റെ സമയം അത്ര നലതായിരുന്നില്ല. ഞാൻ പ്രതീക്ഷിച്ചതുപോലെ കാര്യങ്ങൾ നടന്നില്ല എന്നതാണ് സത്യം. പക്ഷേ ഒരോ കാര്യവുൻ സംഭവിക്കുന്നത് ഒരു കാരണത്താലാണെന്ന് ഞാൻ എപ്പോഴും പറയാറുണ്ട്. പി എസ് ജിയിൽ ഞാൻ നന്നായി ചെയ്തില്ലെങ്കിലും, ഒരു ലോക ചാമ്പ്യനാകാനുള്ള എന്റെ ഊഴമായിരുന്നു അത്” മെസ്സി ഓൾഗയോട് പറഞ്ഞു.

“എല്ലാം സംഭവിക്കുന്നത് ഒരു കാരണത്താലാണ്, അത് അങ്ങനെയാണെങ്കിൽ,” മെസ്സി തുടർന്നു