“അറ്റാക്കിൽ കേരള ബ്ലാസ്റ്റേഴ്സ് ഇനിയും മെച്ചപ്പെടാനുണ്ട്” – സഹപരിശീലകൻ

Newsroom

Picsart 23 09 21 21 22 13 199
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് അറ്റാക്കിംഗിൽ ഇനിയും മെച്ചപ്പെടാനുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് സഹപരിശീലകൻ ഫ്രാങ്ക് ദോവൻ. ഇന്നല നടന്ന ഉദ്ഘാടന മത്സരത്തിലെ ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസീവ് പ്രകടനം മികച്ചതായിരുന്നു എന്ന് പറഞ്ഞ ഫ്രാങ്ക് ദോവൻ അറ്റാക്കിൽ ഇനിയും പണി ടീമിന് ബാക്കിയുണ്ട് എന്ന് പറഞ്ഞു. പരിക്കും ഇന്ത്യക്ക് ആയുള്ള മത്സരങ്ങളും കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ ഒരുക്കങ്ങളെ ബാധിച്ചു എന്നും അദ്ദേഹം പറഞ്ഞു.

.കേരള ബ്ലാസ്റ്റേഴ് 23 09 22 09 55 58 476

യു എ ഇ പ്രീസീസൺ ഉൾപ്പെടെയുള്ള അവസാന രണ്ടാഴ്ചകൾ മികച്ചതായിരുന്നു എന്ന് അദ്ദേഹം പറയുന്നു‌. ദിമിത്രസ്, രാഹുൽ, ബ്രൈസ് മിറാണ്ട എന്നിവർ കൂടെ എത്തുന്നതോടെ ബ്ലാസ്റ്റേഴ്സിന് അറ്റാക്കിൽ കൂടുതൽ ഓപ്ഷൻ ഉണ്ടാകും. അറ്റാക്കിൽ ദിമിക്കും പെപ്രയ്ക്കും ഒരുമിച്ച് കളിക്കാൻ ആകും എന്നും അദ്ദേഹം പറയുന്നു. ദിമിയും പെപ്രയും രണ്ട് വിധത്തിൽ കളിക്കുന്ന സ്ട്രൈക്കേഴ്സ് ആണ് എന്നും അദ്ദേഹം പറയുന്നു‌.

ഇന്നലെ നേടിയ മൂന്ന് പോയിന്റിൽ സന്തോഷവാൻ ആണെന്നും കോച്ച് കൂട്ടിച്ചേർത്തു. ഇന്നലെ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു വിജയിച്ചത്.