പി എസ് ജിയെയും മാഞ്ചസ്റ്റർ സിറ്റിയെയും വിമർശിച്ച് ലാലിഗ പ്രസിഡന്റ് ഹാവിയർ തെബാസ് രംഗത്ത്. ഈ ക്ലബുകളുടെ പരിധിയില്ലാത്ത ചിലവഴിക്കൽ അനുവദിക്കാൻ പാടില്ല എന്നു തെബാസ് പറഞ്ഞു. ഒരു ലീഗിലെ ബാക്കി ക്ലബുകളെക്കാൾ ഒക്കെ പണമെറിഞ്ഞ് ടീമിനെ മെച്ചപ്പെടുന്നത് ശരിയല്ല എന്ന് അദ്ദേഹം പറഞ്ഞു. യുവേഫ ഇതിൽ നടപടി എടുക്കണമെന്നും കർശനമായ ഫൈനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങൾ കൊണ്ടു വരണമെന്നും അദ്ദേഹം പറഞ്ഞു.
റയൽ മാഡ്രിഡും ബാഴ്സലോണയും പണം ചിലവഴിക്കുന്ന കൃത്യമായ സാമ്പത്തിക അച്ചടക്കത്തോടെയാണെന്ന് അദ്ദേഹം പറഞ്ഞു. അതു പോലെ ആയിരിക്കണം മാതൃക എന്നും തെബാസ് പറഞ്ഞു. പി എസ് ജിയും മാഞ്ചസ്റ്റർ സിറ്റിയുമൊക്കെ ഫുട്ബോളിനെ തന്നെ അപകടത്തിലാക്കും എന്നും തെബാസ് കൂട്ടിച്ചേർത്തു.