മെസ്സിയും നെയ്മറും ഉണ്ടായിട്ടും ഫ്രഞ്ച് കപ്പിൽ നിന്ന് പി എസ് ജി പുറത്ത്!!

Newsroom

Picsart 23 02 09 03 54 12 125
Download the Fanport app now!
Appstore Badge
Google Play Badge 1

പാരീസ് സെന്റ് ജെർമെയ്ൻ ഫുട്ബോൾ ക്ലബ് (പിഎസ്ജി) ഫ്രഞ്ച് കപ്പിൽ നിന്ന് പുറത്ത്. ഇന്ന് ഒളിമ്പിക് മാഴ്സെയ്ക്കെതിരെ 2-1ന്റെ തോൽവി ഏറ്റുവാങ്ങിയാണ് തുടർച്ചയായ രണ്ടാം വർഷവും പി എസ് ജി ഫ്രഞ്ച് കപ്പ് ഉയർത്താതെ മടങ്ങുന്നത്‌. ഫുട്ബോൾ ലോകത്തെ വമ്പൻ താരങ്ങളായ നെയ്മറും ലയണൽ മെസ്സിയും പിഎസ്ജി ആദ്യ ഇലവനിൽ ഉണ്ടായിരുന്നു. പരിക്ക് കാരണം താരമായ കൈലിയൻ എംബാപ്പെ ഉണ്ടായിരുന്നില്ല.

Picsart 23 02 09 03 53 52 747

31-ാം മിനിറ്റിൽ സാഞ്ചസിന്റെ പെനാൽറ്റി ഗോളിൽ ആണ് മാഴ്‌സെ ലീഡ് എടുത്തത്. തിരിച്ചടിക്കാൻ ശ്രമിച്ച പിഎസ്ജി ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ സെർജിയോ റാമോസിലൂടെ സമനില നേടി. സ്‌കോർ 1-1 എന്ന നിലയിൽ ആദ്യ പകുതി അവസാനിച്ചു. ഇരുടീമുകളുടെയും ലീഡ് നേടാനുള്ള ശ്രമങ്ങൾക്കൊടുവിൽ ൽ57-ാം മിനിറ്റിൽ മാഴ്സെയുടെ മാലിനോവ്സ്കി നേടിയ തകർപ്പൻ ഗോളിൽ അവർ ലീഡ് തിരികെയെടുത്തു. തിരിച്ചുവരവിന് പിഎസ്ജി ശ്രമിച്ചെങ്കിലും പിന്നെ അവർക്ക് ഗോൾ കണ്ടെത്താനായില്ല.