മാർക്കിനോസ് പി എസ് ജിയിൽ തന്നെ തുടരും

Newsroom

Picsart 23 02 08 21 23 12 177
Download the Fanport app now!
Appstore Badge
Google Play Badge 1

പി എസ്‌ ജിയുടെ വിശ്വസ്ഥനായ സെന്റർ ബാക്ക് മാർക്കിനോസ് ഉടൻ ക്ലബിൽ പുതിയ കരാർ ഒപ്പുവെക്കും എന്ന് ഫബ്രിസിയീ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. കരാർ ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. മാർക്കിനോസ് തന്നെ കഴിഞ്ഞ മാസം താൻ പി എസ് ജിയിൽ തുടരും എന്ന് വ്യക്തമാക്കൊയിരുന്നു. 2027 വരെയുള്ള കരാർ താരത്തിന് നൽകാൻ ആണ് പി എസ്‌ ജി ആലോചിക്കുന്നത്‌. 28 കാരനായ മാർക്കിനോ അവസാന 9 വർഷമായി പി എസ്‌ ജിയിൽ ഉണ്ട്.

പി എസ്‌ ജി 23 01 02 13 03 50 438

2013ൽ റോമയിൽ നിന്ന് ആയിരുന്നു മാർക്കിനോസ് പി എസ്‌ ജിയിലേക്ക് എത്തുന്നത്‌‌. ഇപ്പോൾ പി എസ്‌ ജിയുടെയും ബ്രസീലിന്റെയും പ്രധാന സെന്റർ ബാക്കാണ് അദ്ദേഹം. കൊറിയന്തസ് ക്ലബിലൂടെ ആണ് വളർന്നു വന്നത്. പി എസ്‌ ജിക്ക് ഒപ്പം ഇതുവരെ 26 കിരീടങ്ങൾ മാർക്കിനോസ് നേടിയിട്ടുണ്ട്.