എവർട്ടൻ കണ്ണ് വെക്കേണ്ട, സൂമ ചെൽസിയിൽ തുടരുമെന്ന് ലംപാർഡ്

- Advertisement -

എവർട്ടൻ സ്വന്തമാക്കാൻ ശ്രമം നടത്തുന്ന ചെൽസി ഡിഫൻഡർ കുർട്ട് സൂമ ചെൽസിയിൽ തുടരുമെന്ന് ചെൽസി പരിശീലകൻ ഫ്രാങ്ക് ലംപാർഡ്. കഴിഞ്ഞ സീസണിൽ എവർട്ടനിൽ ലോണിൽ കളിച്ച സൂമ മികച്ച പ്രകടനം പുറത്തെടുത്തതോടെ എവർട്ടൻ പരിശീലകൻ മാർക്കോസ് സിൽവ സൂമയെ സ്ഥിരമായി ടീമിൽ എത്തിക്കാൻ ശ്രമം ആർസംഭിച്ചിരുന്നു.

ഇന്ന് ജപ്പാനിൽ പ്രീ സീസൺ മത്സരത്തിന് ശേഷമാണ് ലംപാർഡ് സൂമയുടെ ഭാവിയെ കുറിച്ചുള്ള സംശയങ്ങൾക്ക് വിരാമം കുറിച്ചത്. സൂമ മികച്ച ഒരു ഡിഫൻഡർ ആണെന്നും മികച്ച പ്രൊഫഷണലായ താരത്തിന് തന്റെ ടീമിൽ ഇടം ഉണ്ടാകും എന്നും സൂമ വ്യക്തമാക്കി. 24 വയസുകാരനായ സൂമ എവർട്ടനിൽ ലോണിൽ പോകും മുൻപ് സ്റ്റോക്ക് സിറ്റിയിലും ലോണിൽ കളിച്ചിട്ടുണ്ട്.

24 വയസുകാരനായ സൂമ 2014 മൗറീഞ്ഞോ പരിശീലകനായിരിക്കെ സെയ്ന്റ് ഏറ്റിനെയിൽ നിന്നാണ് ചെൽസിയിൽ എത്തുന്നത്. 2014-2015 സീസണിൽ ചെൽസിയിൽ മികച്ച പ്രകടനം പുറത്തെടുത്ത താരം 2016 കാലിന് ഗുരുതര പരിക്ക് പറ്റി ഏറെ നാൾ ടീമിന് പുറത്തായി. ഇതോടെ ടീമിൽ സ്ഥാനം നഷ്ടപ്പെട്ട താരം ലോണിൽ പോകാൻ തീരുമാനിക്കുകയായിരുന്നു. ഫ്രാൻസ് ദേശീയ ടീം അംഗമാണ് സൂമ.

Advertisement