“പുതിയ ലുക്ക് ഒരു ബെറ്റിൽ പരാജയപ്പെട്ടത് കൊണ്ട്” – ഓസിൽ

- Advertisement -

ആഴ്സണലിന്റെ അറ്റാക്കിങ് മിഡ്ഫഡർ മെസുറ്റ് ഓസിലിന്റെ പുതിയ ലുക്ക് ഫുട്ബോൾ ആരാധകരെ ഞെട്ടിച്ചിരുന്നു. മുടി മുറിച്ച് മുടി വെള്ള ചായം പൂശിയാണ് പുതിയ സീസണായി ഓസിൽ ഒരുങ്ങുന്നത്. ഈ പുതിയ ലുക്കിന് പിറകിലെ രഹസ്യം ഓസിൽ വ്യക്തമാക്കി. ടീമംഗങ്ങളുമായുള്ള ഒരു ബെറ്റ് പരാജയപ്പെട്ടതാണ് ഈ പുതിയ ലുക്ക് സ്വീകരിക്കാനുള്ള കാരണം എന്ന് ഓസിൽ പറഞ്ഞു.

ഓസിൽ, മുസ്താഫി, ലകാസെറ്റ് തുടങ്ങിയ ആഴ്സണൽ താരങ്ങൾ നടത്തിയ ക്രോസ് ബാർ ചാലഞ്ചിലാണ് ഓസിൽ പരാജയപ്പെട്ടത്. ഇത് കാരണമാണ് ഈ ലുക്കിലേക്ക് മാറേണ്ടി വന്നത് എന്ന് ഓസിൽ പറഞ്ഞു. ഇപ്പോൾ ആഴ്സണലിനൊപ്പം പ്രീസീസൺ ടൂറിലാണ് ഓസിൽ ഉള്ളത്.

Advertisement