ടീം ലംപാർഡിൽ സോളയില്ല, ചെൽസി വിട്ടു

na

Download the Fanport app now!
Appstore Badge
Google Play Badge 1

ചെൽസി അസിസ്റ്റന്റ് പരിശീലകൻ ജിയാഫ്രാങ്കോ സോള ക്ലബ്ബ് വിട്ടതായി ചെൽസി. ഫ്രാങ്ക് ലംപാർഡ് പരിശീലകനായി വന്നതോടെയാണ് സാരിക്ക് കീഴിൽ സഹ പരിശീലകനായിരുന്ന സോള ക്ലബ്ബ് വിടാൻ തീരുമാനിച്ചത്. സ്വന്തമായി പരിശീലക റോളിൽ തുടരുക എന്ന ലക്ഷ്യവും സോളയെ ചെൽസി വിടാൻ പ്രേരിപ്പിച്ചതായാണ് റിപ്പോർട്ടുകൾ.

മൗറീസിയോ സാരിക്ക് സഹായിയായാണ് മുൻ ചെൽസി താരമായ സോള സ്റ്റാംഫോഡ് ബ്രിഡ്ജിൽ തിരിച്ചെത്തുന്നത്. സാരിക്ക് കീഴിൽ അദ്ദേഹം ക്ലബ്ബിന് യൂറോപ്പ ലീഗ് കിരീടം സമ്മാനികുന്നതിൽ നിർണായക പങ്ക് വഹിച്ചു.
1996 മുതൽ 2003 വരെ ചെൽസിക്ക് വേണ്ടി കളിച്ച സോള മുൻപ് വെസ്റ്റ് ഹാം യുണൈറ്റഡ്, വാറ്റ്ഫോർഡ് ടീമുകളെയും പരിശീലിപിച്ചിട്ടുണ്ട്. സോളക്ക് ലംപാർഡ് തന്റെ ടീമിൽ എന്തെങ്കിലും റോൾ വാഗ്ദാനം ചെയ്തിരുന്നോ എന്ന കാര്യം വ്യക്തമായിട്ടില്ല.