പ്രീമിയർ ലീഗിൽ വീണ്ടും കോവിഡ്, സാഹ പുറത്ത്

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വീണ്ടും കോവിഡ് സ്ഥിതീകരിച്ചു. ക്രിസ്റ്റൽ പാലസിന്റെ സ്റ്റാർ അറ്റാക്കിങ് താരം വിൽഫ്രെഡ് സാഹക്കാണ് കോവിഡ് ബാധിച്ചത്. പാലസ് പരിശീലകൻ റോയ് ഹഡ്സൻ ആണ് ഇക്കാര്യം പുറത്ത് വിട്ടത്.

താരം ഐസൊലേഷനിൽ ആണെന്നും കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നും പാലസ് പരിശീലകൻ വ്യക്തമാക്കി. ലീഗിൽ ബേൺലിയെ നേരിടാനുള്ള ടീമിൽ സാഹയുടെ അഭാവത്തിലാണ് പാലസ് ഇറങ്ങുന്നത്. പലസിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് സാഹ. താരം രണ്ടാം കോവിഡ് ടെസ്റ്റ് നടത്തി ഫലത്തിനായി കാത്തിരിക്കുകയാണ്. ഡിസംബറിലെ തിരക്കേറിയ മത്സര ക്രമങ്ങൾക്ക് മുൻപ് സാഹ തിരികെ എത്തും എന്ന് തന്നെയാണ് പാലസ് പ്രതീക്ഷിക്കുന്നത്.

Advertisement