ഇംഗ്ലണ്ടിൽ ആരാധകർക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാം, പ്രഖ്യാപനവുമായി പ്രധാനമന്ത്രി

Photo: Twitter/@premierleague
- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് ആവേശം കൂട്ടാൻ വൻ പ്രഖ്യാപനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. ഡിസംബർ 2 ന് ലോക്ഡൗണ് തീരുന്നതോടെ ആരാധകർക്ക് സ്റ്റേഡിയത്തിലേക്ക് മടങ്ങി എത്താം. കർശന ഉപാദികളോടെയാവും ആരാധകർക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം നൽകുക.

കോവിഡ് ഭീഷണിക്ക് അനുസരിച്ച് സ്റ്റേഡിയങ്ങൾ നിൽക്കുന്ന സ്ഥലങ്ങളെ തരം തിരിച്ചാകും പ്രവേശനം നൽകുക. ഭീഷണി കുറഞ്ഞ ടയർ 1 മേഖലകളിൽ 4000 ആരാധകർക്ക് സ്റ്റേഡിയത്തിൽ പ്രവേശിക്കാനാകും. ടയർ 2 മേഖലകളിൽ 2000 പേർക്ക് പ്രവേശിക്കാനാകും. ടയർ 3 മേഖകളിൽ ആരാധകർക്ക് പ്രവേശനം നൽകില്ല.

Advertisement