സാഹ ട്രെയിനിങ് ആരംഭിച്ചു, അടുത്ത മത്സരം കളിച്ചേക്കും

- Advertisement -

ക്രിസ്റ്റൽ പാലസിന്റെ താരം വിൽഫ്രഡ് സാഹ ട്രെയിനിങ് പുനരാരംഭിച്ചു. പരിക്ക് കാരണം രണ്ടാഴ്ചയായി കളത്തിന് പുറത്തായിരുന്നു സാഹ‌. താരം പരിശീലനം പുനരാരംഭിച്ചതായി പാലസ് പരിശീലകൻ റോയ് ഹോഡ്സൺ ആണ് അറിയിച്ചത്. ട്രെയിനിങ് ആരംഭിച്ചു എങ്കിലും ഈ ആഴ്ച കളിക്കുമോ എന്ന തീരുമാനം ശനിയാഴ്ച മാത്രമെ എടുക്കൂ എന്ന് മാനേജർ പറഞ്ഞു.

അവസാന മൂന്ന് ലീഗ് മത്സരങ്ങളും പരാജയപ്പെട്ട പാലസിന് സാഹയുടെ തിരിച്ചുവരവ് അത്യാവശ്യമാണ്. സാഹ ഇല്ലാതെ അവസനമായി ഒരു പ്രീമിയർ ലീഗ് മത്സരം ക്രിസ്റ്റൽ പാലസ് വിജയിച്ചത് 2016 സെപ്റ്റംബറിലാണ്‌. സാഹ ഇല്ലാതിരുന്ന 12 മത്സരങ്ങളിൽ 10 എണ്ണത്തിലും ഗോൾ അടിക്കാനും പാലസിനായിട്ടില്ല.

Advertisement