ഉടൻ ബാഴ്സയിൽ കരാർ പുതുക്കുമെന്ന് റാകിറ്റിച്

- Advertisement -

ബാഴ്സലോണയിൽ താൻ തന്റെ കരാർ ഉടൻ പുതുക്കുമെന്ന് മധ്യനിര താരം റാക്കിറ്റിച്‌. ബാഴ്സലോണ സ്പെഷ്യൽ ക്ലബാണെന്നും അതുകൊണ്ട് തന്നെ ക്ലബിൽ പരമാവധി തുടരുകയാണ് ലക്ഷ്യമെന്നും റാകിറ്റിച് പറഞ്ഞു. ലോകകപ്പിൽ ക്രൊയേഷ്യക്കായി മികച്ച പ്രകടനം നടത്തിയ ശേഷം ബാഴ്സയിലേക്ക് തിരിച്ചെത്തിയ റാകിറ്റിച്ചാണ് ഇപ്പോൾ ബാഴ്സലോണ മിഡ്ഫീൽഡിലെ പ്രധാനി.

2014ൽ സെവിയ്യയിൽ നിന്നായിരുന്നു റാകിറ്റിച് ബാഴ്സയിൽ എത്തിയത്. ബാഴ്സലോണയ്ക്ക് ആയി 130ൽ അധികം മത്സരങ്ങൾ ഇതിനികം റാകിറ്റിച് കളിച്ചിട്ടുണ്ട്. 22 ഗോളുകളും താരം ബാഴ്സക്കായി നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ക്രൊയേഷ്യൻ ജേഴ്സിയിൽ 100 മത്സരങ്ങൾ എന്ന നേട്ടത്തിലും റാകിറ്റിച് എത്തിയിരുന്നു.

Advertisement