ടോട്ടൻഹാമിന്റെ രണ്ട് പ്രധാന താരങ്ങൾക്ക് പരിക്ക്, ലിവർപൂളിനെതിരെ കളിക്കില്ല

- Advertisement -

ശനിയാഴ്ച നടക്കുന്ന ലിവർപൂൾ – ടോട്ടൻഹാം പോരിൽ സ്പർസിന്റെ രണ്ട് പ്രധാന താരങ്ങൾ കളത്തിൽ ഉണ്ടാകില്ല. അറ്റാക്കിങ് മിഡ്ഫീൽഡർ ഡെലെ അലിയും ഗോൾകീപ്പറായ ലോറിസുമാണ് പരിക്ക് കാരണം ലിവർപൂളിനെതിരെ പുറത്ത് ഇരിക്കേണ്ടി വരുക. ഇരു താരങ്ങളുടെയും പരിക്ക് ടോട്ടൻഹാമിന് വൻ തിരിച്ചടിയാണ്.

ഹാംസ്ട്രിങ് ഇഞ്ച്വറിയാണ് ഡെലി അലിയെ വലയ്ക്കുന്നത്. താരത്തിന് ഇംഗ്ലണ്ടിനൊപ്പം കളിക്കുമ്പോൾ ആയിരുന്നു പരിക്കേറ്റത്. താരത്തിന് ഇംഗ്ലണ്ടിന്റെ സ്വിറ്റ്സർലാന്റിനെതിരായ മത്സരവും നഷ്ടമായിരുന്നു. ലോറിസിന് തുടയെല്ലിനാണ് പരിക്കേറ്റിരിക്കുന്നത്. ലോരിസ് ആഴ്ചകളോളം പുറത്ത് ഇരിക്കുമെന്നാണ് പ്രാഥമിക വിവരങ്ങൾ.

Advertisement