വോൾവ്സിന്റെ അറ്റാക്കിംഗ് ഫുട്ബോൾ തുടരുന്നു!!

20220122 221544

വോൾവ്സ് ബ്രൂണോ ലാഹെയ്ക്ക് കീഴിലുള്ള ഗംഭീര പ്രകടനം തുടരുന്നു. ഇന്ന് മൊളിനൊക്സിൽ വെച്ച് ബ്രെന്റ്ഫോർഡിനെ നേരിട്ട വോൾവ്സ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് വിജയിച്ചത്. ഇന്ന് ആദ്യം മത്സരത്തിനിടയിൽ സ്റ്റേഡിയത്തിന് മുകളിലൂടെ ഡ്രോൺ പറന്നതിനാൽ കളി നിർത്തിവെക്കേണ്ടി വന്നിരുന്നു‌. പിന്നീട് കളി പുനരാരംഭിച്ചപ്പോൾ ജോ മൗട്ടീനോയിലൂടെ ആണ് വോൾവ്സ് ലീഡ് എടുത്തത്.

71ആം മിനുട്ടിൽ ടോണിയിലൂടെ ബ്രെന്റ്ഫോർഡ് സമനില കണ്ടെത്തി. 78ആം മിനുട്ടിൽ റൂബൻ നെവസ് വോൾവ്സിന് ലീഡ് തിരിച്ച് കൊടുത്തു. 90ആം മിനുട്ടിൽ ട്രയോരെ മൂന്നാം ഗോൾ വോൾവ്സിനായി നേടി എങ്കിലും വാർ ആ ഗോൾ നിഷേധിച്ചു. ഈ വിജയത്തോടെ വോൾവ്സ് 34 പോയിന്റുമായി എട്ടാമത് നിൽക്കുന്നു‌. ബ്രെന്റ്ഫോർഡ് 23 പോയിന്റുമായി പതിനാലാം സ്ഥാനത്ത് ആണ്.