ചെൽസിയിൽ കരാർ അവസാനിച്ചാലും പ്രീമിയർ ലീഗിൽ തുടരുമെന്ന സൂചന നൽകി വില്യൻ

- Advertisement -

ചെൽസിയിൽ കരാർ അവസാനിച്ചാലും പ്രീമിയർ ലീഗിൽ തുടരുമെന്ന സൂചന നൽകി ചെൽസി താരം വില്യൻ. ഈ സീസണിന്റെ അവസാനത്തോടെ ചെൽസിയിൽ കരാർ അവസാനിക്കുന്ന വില്യൻ പ്രീമിയർ ലീഗിലെ തന്നെ മറ്റു ടീമുകളിലേക്ക് പോവാനുള്ള സാധ്യതയുണ്ടെന്ന് വ്യക്തമാക്കി. പ്രീമിയർ ലീഗിൽ തന്നെ തുടരാനാണ് തനിക്ക് താല്പര്യം എന്നാലും മറ്റു ലീഗുകളിൽ കളിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും വില്യൻ പറഞ്ഞു.

നിലവിൽ ബ്രസീലിലേക്ക് തിരിച്ചുപോവാനുള്ള ശ്രമങ്ങൾ ഒന്നും ഇല്ലെന്നും വില്യൻ വ്യക്തമാക്കി. ബ്രസീൽ ക്ലബായ കോറിന്തിൻസിനോട് തനിക്ക് ഒരുപാടു അടുപ്പം ഉണ്ടെന്നും എന്നാൽ നിലവിൽ അവിടേക്ക് തിരിച്ചുപോവാനുള്ള ശ്രമങ്ങൾ ഒന്നും ഇല്ലെന്നും യൂറോപ്പിൽ തന്നെ തുടരാനാണ് ശ്രമം എന്നും വില്യൻ പറഞ്ഞു. 2013ൽ ചെൽസിയിൽ എത്തിയ വില്യൻ ചെൽസിക്ക് വേണ്ടി 300ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. നിലവിൽ ചെൽസിയിൽ കരാർ പുതുക്കാനുള്ള ചർച്ചകൾ ആരംഭിച്ചിരുന്നെങ്കിലും ചെൽസിയും വില്യനും തമ്മിൽ പുതിയ കരാറിൽ എത്തിയിരുന്നില്ല.

Advertisement