ഹാമേഴ്‌സിന് പുതിയ തേർഡ് കിറ്റ്

- Advertisement -

2018-19 സീസണിലേക്കുള്ള തേർഡ് കിറ്റ് പുറത്തിറക്കി വെസ്റ്റ്ഹാം യുണൈറ്റഡ്. പ്രശസ്ത സ്‌പോർട് ഉത്പന്ന നിർമാതാക്കളായ ഉംബ്രോ ആണ് ഹാമേഴ്സിന്റെ കിറ്റ് നിർമിച്ചിരിക്കുന്നത്. 1991-92 സീസണിൽ ആണ് ആദ്യമായി വെസ്റ്റ്ഹാം തേർഡ് കിറ്റ് പുറത്തിറക്കുന്നത്, ആ കിറ്റിനെ അനുകരിച്ചാണ് പുതിയ കിറ്റ് ഇറക്കിയിരിക്കുന്നത്.

വെള്ള നിറത്തിൽ ആണ് മൂന്നാം കിറ്റ് ഉള്ളത്, സ്ലീവുകളിൽ വെസ്റ്റ്ഹാമിന്റെ നിറമായ ക്ലാരറ്റ്, നീല നിറങ്ങളുടെ ഷേഡുകളും ഉണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement