തിയാഗോയെ വിൽക്കാനില്ലെന്നു ബയേൺ മ്യൂണിച്ച്

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് നോട്ടമിട്ടിരുന്ന തിയാഗോയെ വിൽക്കാനില്ലെന്ന് വ്യക്തമാക്കി ബയേൺ മ്യുണിച്ച്. ഇന്ന് നടന്ന പത്ര സമ്മേളനത്തിൽ ആണ് ബയേൺ മ്യുണിച്ചിന്റെ മാനേജർ കാൾ ഹെയ്ൻസ് സ്പാനിഷ് മധ്യനിര താരം തിയാഗോയെ ഒരു കാരണവശാലും വിൽക്കില്ലെന്നു വ്യക്തമാക്കിയത്.

“തിയാഗോ ഞങ്ങളുടെ പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ്, തിയാഗോയെ വിൽക്കാൻ ഉദ്ദേശിക്കുന്നില്ല, തിയാഗോ ടീം വിടണം എന്ന് ആവശ്യപ്പെടുമെന്ന് തോന്നുന്നുമില്ല” ഹെയ്ൻസ് വ്യക്തമാക്കി. അതെ സമയം ബോട്ടെങ്ങിന്റെ കാര്യത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതുവരെ ബയേണ്മായി ബന്ധപ്പെട്ടിട്ടില്ല എന്നും ഹെയ്ൻസ് കൂട്ടിച്ചേർത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement