ഫുൾഹാമിനെയും തോൽപ്പിച്ച് വെസ്റ്റ് ഹാം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗിലെ തങ്ങളുടെ മികച്ച ഫോം വെസ്റ്റ് ഹാം തുടരുകയാണ്. ഇന്ന് ക്രേവൻ കോട്ടേജിൽ വെച്ച് ഫുൾഹാമിനെ നേരിട്ട വെസ്റ്റ് ഹാം എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ആദ്യ പകുതിയിൽ സ്നോഡ്ഗ്രാസും അന്റോണിയോയുമാണ് വെസ്റ്റ് ഹാഇനായി ഗോൾ നേടിയത്. സ്നോഡ്ഗ്രാസിന്റെ ഗോൾ ഫിലിപ്പെ ആൻഡേഴ്സണും അന്റോണിയീയുടെ ഗോൾ ചിചാരിറ്റോയുമാണ് ഒരുക്കികൊടുത്തത്.

ഇന്നത്തേത് വെസ്റ്റ് ഹാമിന്റെ തുടർച്ചയായ നാലാം ജയമായിരുന്നു. ന്യൂകാസിൽ, കാർഡിഫ്, ക്രിസ്റ്റൽ പാലസിനെയും വെസ്റ്റ് ഹാം തോൽപ്പിച്ചിരുന്നു. 2014ന് ശേഷം ആദ്യമായാണ് നാല് പ്രീമിയർ ലീഗ് മത്സരങ്ങൾ തുടർച്ചയായി വെസ്റ്റ് ഹാം ജയിക്കുന്നത്. ലീഗിൽ ഇപ്പോൾ 9ആം സ്ഥാനത്താണ് വെസ്റ്റ് ഹാം.