വെസ്റ്റ് ഹാമിന് തുടർച്ചയായ മൂന്നാം ജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

വെസ്റ്റ് ഹാം ഈ സീസണിൽ ശരിക്കും താളം കണ്ടെത്തിയിരിക്കുകയാണ്. ഇന്ന് ക്രിസ്റ്റൽ പാലസിനെതിരെ ഒരു ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ചാണ് മികച്ചൊരു വിജയം വെസ്റ്റ് ഹാം സ്വന്തമാക്കിയത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു വെസ്റ്റ് ഹാമിന്റെ വിജയം. അറ്റാക്കിംഗ് ഫുട്ബോൾ കാഴ്ചവെച്ച വെസ്റ്റ് ഹാം തങ്ങളുടെ മൂന്ന് തുടർച്ചയായ ഹോം മത്സരങ്ങളിലാണ് മൂന്ന് ഗോളുകൾ നേടുന്നത്.

ഇന്ന് തുടക്കത്തിൽ മകാർതറിന്റെ ഗോളികായിരുന്നു വെസ്റ്റ് ഹാം പിറകിലായത്. എന്നാൽ മൂന്ന് കിടിലൻ ഫിനിഷുകൾ കളി വെസ്റ്റ് ഹാമിന് അനുകൂലമാക്കി കൊടുത്തു. ആദ്യം സ്നോഡ്ഗ്രാസും പിന്നെ ചിചാരിറ്റോയും അതുകഴിഞ്ഞ് ഗംഭീര സ്ട്രൈക്കിൽ ബ്രസീലിയൻ താരം ഫിലിപ്പെ ആൻഡേഴണൂമാണ് ഇന്ന് വെസ്റ്റ് ഹാമിനായി ഗോൾ കണ്ടെത്തിയത്. കളിയുടെ അവസാനം ഷ്ലുപ്പിലൂടെ ഒരു ഗോൾ മടക്കി എങ്കിലും ക്രിസ്റ്റൽ പാലസിന്റെ പോരാട്ടം അതിനപ്പുറം കടന്നില്ല.

ഈ ജയത്തോടെ വെസ്റ്റ് ഹാം 21 പോയന്റോടെ ലീഗിൽ 10ആം സ്ഥാനത്ത് എത്തി.