മഴയിൽ കുതിര്‍ന്ന് അവസാന ലീഗ് മത്സരം, രാജസ്ഥാന്‍ കളിക്കുക എലിമിനേറ്റര്‍

Sports Correspondent

Sanjusamson
Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ പ്ലേ ഓഫ് മത്സരക്രമം റെഡിയായി. ഇന്ന് രാജസ്ഥാന്‍ റോയൽസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരം മഴ കാരണം ഉപേക്ഷിക്കപ്പെട്ടപ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് മാത്രം എത്തുവാന്‍ കഴിഞ്ഞ രാജസ്ഥാന്‍ കളിക്കേണ്ടത് എലിമിനേറ്റര്‍ എന്ന് വ്യക്തമായി. ടൂര്‍ണ്ണമെന്റിലുടനീളം ഒന്നാം സ്ഥാനത്തായിരുന്ന രാജസ്ഥാന്‍ ഇന്ന് സൺറൈസേഴ്സിന്റെ വിജയം വരെ രണ്ടാം സ്ഥാനത്തായിരുന്നുവെങ്കിലും പഞ്ചാബിനെ ഹൈദ്രാബാദ് തകര്‍ത്തതോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Rajasthanroyals

മേയ് 21ന് ആദ്യ ക്വാളിഫയറിൽ കൊൽക്കത്തയും സൺറൈസേഴ്സും ഏറ്റുമുട്ടുമ്പോള്‍ മേയ് 22ന് നടക്കുന്ന എലിമിനേറ്ററിൽ രാജസ്ഥാനും ബെംഗളൂരുവും ഏറ്റുമുട്ടും. മേയ് 24ന് രണ്ടാം ക്വാളിഫയും മേയ് 26ന് ഫൈനലും നടക്കും.