പെഡ്രിക്ക് ഇരട്ട ഗോൾ, വിജയവുമായി ബാഴ്സലോണ

Newsroom

Picsart 24 05 20 00 45 41 557
Download the Fanport app now!
Appstore Badge
Google Play Badge 1

ലാലിഗയിൽ ഇന്ന് റയോ വയെകാനോയെ നേരിട്ട ബാഴ്സലോണ എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയം നേടി. ഈ ജയത്തോടെ ബാഴ്സലോണ ലാലിഗയിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യുമെന്ന് ഉറപ്ലായി. ഇരട്ട ഗോളുകളുമായി പെഡ്രിയാണ് ഇന്ന് തിളങ്ങിയത്. ഇന്ന് മത്സരം ആരംഭിച്ച് മൂന്നാം മിനുട്ടിൽ തന്നെ ബാഴ്സലോണ ലീഡ് എടുത്തു. ലമിനെ യമാലിന്റെ അസിസ്റ്റിൽ നിന്ന് ലെവൻഡോസ്കി ആയിരുന്നു ബാഴ്സയെ മുന്നിൽ എത്തിച്ചത്.

ബാഴ്സലോണ 24 05 20 00 45 24 776

രണ്ടാം പകുതിയിൽ ആയിരുന്നു പെഡ്രിയുടെ ഗോളുകൾ. 72ആം മിനുട്ടിൽ ആയിരുന്നു ആദ്യ ഗോൾ. മൂന്ന് മിനുട്ടുകൾ കഴിഞ്ഞ് അറോഹോയുടെ അസിസ്റ്റിൽ നിന്ന് മൂന്നാം ഗോളും വന്നു. ഈ വിജയത്തോടെ ബാഴ്സലോണക്ക് 37 മത്സരങ്ങളിൽ നിന്ന് 82 പോയിന്റായി. ഇനി ലീഗിലെ അവസാന മത്സരത്തിൽ അടുത്ത ആഴ്ച അവർ സെവിയ്യയെ നേരിടും.